InternationalLatestTech

ചാന്ദ്രോപരിതലത്തില്‍ ജലാംശം കണ്ടെത്തിയെന്ന് ചൈന

“Manju”

ബീജിംഗ്:ചന്ദ്രോപരിതലത്തില്‍ ഓഷ്യന്‍ ഓഫ് സ്‌റ്റോം‌സ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ സമതലത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളില്‍ നിന്നും ജലത്തിന്റെ അടയാളം കണ്ടെത്തിയതായി ചൈനീസ് ശാസ്‌ത്രജ്ഞര്‍.
ചൈനയുടെ ആളില്ലാ ചാന്ദ്ര ദൗത്യം ചന്ദ്രന്റെ പ്രതലത്തില്‍ നിന്ന് കണ്ടെത്തിയ ലാവ അവശിഷ്‌ടത്തിലാണ് അപറ്റൈറ്റ് എന്നറിയപ്പെടുന്ന ക്രിസ്‌റ്റലൈന്‍ ധാതു ലഭിച്ചത്.മുന്‍പ് നാസയ്‌ക്കും ഇത്തരത്തില്‍ സാമ്ബിളുകള്‍ ലഭിച്ചിരുന്നു.
സൂര്യനില്‍ നിന്നുള‌ള ചാര്‍ജ് കണങ്ങളുടെ രാസപ്രക്രിയയുടെ ഫലമാണ് ചന്ദ്രോപരിതലത്തിലെ ജലാംശം എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അപറ്റൈറ്റ് ധാതുവില്‍ ഹൈഡ്രോക്‌സിലിന്റെ ഉറവിടം കണ്ടെത്തിയിരിക്കുന്നത് ചന്ദോപരിതലത്തില്‍ തന്നെ ഉണ്ടായിരിക്കുന്നവയാണ്. ബാഹ്യമായി വന്നതല്ല. ചൈനീസ് പര്യവേഷണത്തില്‍ വ്യക്തമായത് ഇവയെല്ലാം ചാന്ദ്രോപരിതലത്തില്‍ തന്നെ ഉണ്ടായവയാണ്.
2020 ഡിസംബറില്‍ ചാങ് ഇ-5 ദൗത്യം ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചാന്ദ്ര ദൗത്യങ്ങള്‍ ചൈന നടത്താന്‍ ഒരുങ്ങുകയാണ്. ഇവയില്‍ ചന്ദ്രനിലെ ജലം കണ്ടെത്താനുള‌ള മിഷനുമുണ്ട്. സൗരയൂഥത്തിന്റെ വികാസം സംബന്ധിച്ച്‌ പ്രധാന സൂചനകള്‍ ലഭിക്കുന്നതാണ് ചാന്ദ്രോപരിതലത്തെ കുറിച്ചുള‌ള പഠനമെന്ന് ചൈന കരുതുന്നു

Related Articles

Back to top button