LatestPathanamthittaThiruvananthapuram

പത്തനംതിട്ട ഏരിയ ഗുരുമഹിമ അവധികാല ഏക ദിന ക്യാമ്പ് നടന്നു.

“Manju”

പത്തനംതിട്ട : ശാന്തിഗിരി ആശ്രമം പത്തനംതിട്ട ഏരിയ ഗുരുമഹിമ അവധി കാല ഏക ദിന ക്യാമ്പ് നടന്നു. ആദരണീയ സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വിയുടെ ആഭാവത്തിൽ പത്തനംതിട്ട ഏരിയ മാനേജർ അജികുമാർ കെ.എസ്. അധ്യക്ഷതയും ക്യാമ്പ് ഉദ്ഘാടനവും വഹിച്ചു.

ചടങ്ങിൽ 10 ഗുരുമഹിമ കുട്ടികൾ പങ്കെടുത്തു.10 മണിക്ക് ആരംഭിച്ച ക്യാമ്പിലെ പ്രധാന ഭാഗം ,ശാന്തിഗിരി പത്തനംതിട്ട ഏരിയ മാതൃമണ്ഡലം അംഗം  സുമംഗള ടീച്ചർ നടത്തിയ ഗുരുഗീത ക്ലാസ്സ്‌ ആയിരുന്നു. ക്യാമ്പിൽ, മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ നടത്തിയ ‘ആട്ടം
പാട്ട്’ എന്ന കലോൽത്സവ പ്രോഗ്രാമത്തിൽ ജൂനിയർ
വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം
കരസ്ഥമാക്കിയ ഗുരുമഹിമ അംഗം കുമാരി പാർവതി മനോജ്‌ നെ പുരസ്‌കാരം നൽകി,ഏരിയ മാനേജർ  അജി കുമാർ,വി.എസ്.എൻ.കെ. ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ രമേശ്‌. ജി മാതൃമണ്ഡലം കോർഡിനേറ്റർ ഷീജഎസ്.കെ. എന്നിവർ ചേർന്നു ആദരിച്ചു.പരിസ്ഥിതി ദിനചാരണത്തോട് അനുബന്ധിച്ചു വൃക്ഷ തൈ നട്ടും, കർമങ്ങൾ ചെയ്തും ക്യാമ്പ് 5 മണി യോട് കൂടി സമാപിച്ചു.

Related Articles

Back to top button