KeralaLatest

ശസ്ത്രക്രിയയിലെ വീഴ്ച: അന്വേഷണത്തിന് ഉത്തരവിട്ടു മന്ത്രി

“Manju”

 

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ശസ്ത്രക്രിയ വൈകിയതിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഉടൻ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button