KeralaLatest

എല്‍പിജി വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

“Manju”

കോഴിക്കോട്: സിഎന്‍ജി, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എല്‍പിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറിലധികം എല്‍പിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകള്‍ക്ക് എല്‍പിജി നിറയ്‌ക്കാന്‍ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രമാണ്. അതും വൈകുന്നേരം 7 മണിവരെ മാത്രമേ ഇവിടെ പ്രവര്‍ത്തനം ഉണ്ടാവുകയുള്ളൂ. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എല്‍പിജി നിറയ്‌ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടേണ്ട സ്‌ഥിതിയാണ്‌ ഇപ്പോഴുള്ളത്.
പ്രതിസന്ധി രൂക്ഷമായതോടെ ജനപ്രതിനിധികള്‍ക്കും ജില്ലാ കളക്‌ടര്‍ക്കും നിരന്തരം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. സര്‍ക്കാര്‍ നടത്തിയ പ്രചാരണത്തിന്റെ അടിസ്‌ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ എല്‍പിജിയിലേക്ക് മാറിയത്. എന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

Related Articles

Back to top button