IndiaLatest

ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്

“Manju”

ബാഹുബലി ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് പിന്നാലെ പ്രതിഫലവും ഉയർത്തി നടൻ പ്രഭാസ്.
ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും താരമൂല്യമുള്ള നായകനാണ് പ്രഭാസ്. തന്റെ പുതിയ ചിത്രത്തിന് 25 ശതമാനത്തോളം താരം പ്രതിഫലം വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പ്രഭാസിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരിഷനായി  120 കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കരിയറിലെത്തന്നെ ഏറ്റവും വലിയ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. രാമായണകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാമനായി പ്രഭാസും, രാവണനായി സെയിഫ് അലിഖാനും, സീതയായി കൃതി സനോണുമാണ് അഭിനയിക്കുന്നത്. 2023 ജനുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

 

Related Articles

Back to top button