Uncategorized

പാലക്കാട് മൂന്ന് പേർക്ക് വെട്ടേറ്റു

“Manju”

പാലക്കാട്: മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. നെണ്ടൻ കിഴായയിൽ ആയുർവേദ മരുന്ന് നിർമ്മാണക്കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ, കമ്പനിയിലെ ജീവനക്കാരി സുധ, ഭർത്താവും ആനമാറി സ്വദേശിയുമായ രാമൻ എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി സുധ രാമനിൽ നിന്നും വേർപിരിഞ്ഞ് ആറുമുഖനൊപ്പമാണ് താമസം. ഇതേ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്.

വൈകീട്ട് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേ തുടർന്ന് രാമൻ സുധയെ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ആറുമുഖന് വെട്ടേറ്റത്. തുടർന്ന് കയ്യിലെ വെട്ടുകത്തി പിടിച്ച് വാങ്ങി ഇരുവരും ചേർന്ന് രാമനെ വെട്ടുകയായിരുന്നു.

Related Articles

Back to top button