KeralaLatest

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിദേശത്തടക്കം വിപണി

“Manju”

തിരുവനന്തപുരം : വിദേശത്ത് ഉൾപ്പെടെ കുടുംബശ്രീ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷൻമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഒരിഞ്ച് ഭൂമി പോലും അനാവശ്യമായി നികത്തപ്പെടുന്നില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശായി അവശേഷിക്കുന്നില്ലെന്നും പദ്ധതി ഉറപ്പാക്കും.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ നമുക്ക് പഴയ കാർഷിക സമൃദ്ധിയിലേക്ക് മടങ്ങാം. ഒരു പഞ്ചായത്തിൽ ഒരു ഉൽപ്പന്നം എന്ന നിലവാരത്തിലെത്താൻ ഇതിന് കഴിയണം. കൂടുതൽ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സേവനങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ തൊഴിൽ ദാതാവായി മാറണം. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി സർവേയിലൂടെ 60 ലക്ഷത്തോളം പേരെ തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15-നും 35-നും ഇടയിൽ പ്രായമുള്ള 35 ലക്ഷത്തോളം പേർക്ക് ഉടൻ തന്നെ തൊഴിൽ ലഭിക്കും.

Related Articles

Back to top button