IndiaLatest

കോ​വി​ഡ് ; ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണം

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ‍്യാ​പ​നം കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ നിര്‍ദ്ദേശം നല്‍കി.

ആ​രോ​ഗ്യരം​ഗ​ത്തെ വി​ദ​ഗ്ധ​രു​മാ​യി ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മന്ത്രിയുടെ നി​ര്‍​ദേ​ശം. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി അ​വ​ലോ​ക​നം ചെ​യ്ത് മു​തി​ര്‍​ന്ന​വ​ര്‍, കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണമെന്നും മന്ത്രി പറഞ്ഞു.

കോ​വി​ഡ് നി​രീ​ക്ഷ​ണ​വും ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​യും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ജി​ല്ല​ക​ളി​ലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ ആരോഗ്യ മന്ത്രാലയം നി​ര്‍​ദേ​ശി​ച്ചു.

Related Articles

Back to top button