KeralaLatest

കൊടി തോരണങ്ങള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണം

“Manju”

പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജൂലായ് ഏഴിനകം ഉത്തരവ് നടപ്പാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

സര്‍ക്കുലര്‍ ഇറക്കിയില്ലെങ്കില്‍ ചുമതലയുളള ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ റോഡുകളിലും വഴികളിലും കൊടിമരങ്ങള്‍ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് വ്യക്തമാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അഡി. ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ നല്‍കി.

Related Articles

Back to top button