IndiaLatest

ത്രിപുര ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് മൂന്നിടങ്ങളില്‍ ജയം

“Manju”

അഗര്‍ത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിലും കോൺഗ്രസ്‌ ഒരു സീറ്റിലും വിജയിച്ചു. സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജുബരാജ് നഗറിലാണ് ബിജെപി വിജയിച്ചത്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും വിജയിച്ചു. അഗർത്തലയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സുദീപ് റോയ് ബർമൻ സീറ്റ് നിലനിർത്തി.
ജുബരാജ് നഗറിലെ സിപിഎം എംഎൽഎയുടെ മരണവും അഗർത്തല, സുർമ, ടൗൺ ബര്‍ദൗലിഎന്നീ മണ്ഡലങ്ങളിലെ ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിലും തൃണമൂലിലും ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
അഗർത്തലയിൽ സുദീപ് റോയ് ബർമൻ 3163 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ അശോക് സിൻഹയാണ് രണ്ടാം സ്ഥാനത്ത്.

Related Articles

Back to top button