IndiaLatest

സിന്‍ഹ ഇന്ന് പത്രിക സമര്‍പ്പിക്കും

“Manju”

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍ അടക്കം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സിന്‍ഹയെ അനുഗമിക്കും. ഉച്ചയ്ക്ക് 12.15ന് രാജ്യസഭാ സെക്രട്ടറി ജനറലിന് പത്രിക നല്‍കും. പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളുമായി സംസാരിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരത്തേക്കാള്‍, സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉണ്ടാകണം എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്നത്. ബിജെപി ദ്രൗപതി മുര്‍മുവിനെ ഉയര്‍ത്തിക്കാട്ടുന്നത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാന്‍ ജനം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button