InternationalLatest

ലോകകപ്പില്‍ കാലാവസ്ഥ ആപ്ലിക്കേഷനുകള്‍

“Manju”

ദോ​ഹ: ഈ വര്‍ഷം അവസാനം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേള്‍ഡ്കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തര്‍ കാലാവസ്ഥാ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ഈ പ്രശ്നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അ​സി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍​സി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സാ​ലിം ജാ​ബി​ര്‍ അ​ല്‍ ഹ​റ​മി പ​റ​ഞ്ഞു.

ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂ​ട്ര​ല്‍ ലോകകപ്പിനും ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് അല്‍ ഹറാമി പറഞ്ഞു. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഖത്തര്‍ ആരംഭിച്ചിട്ടുണ്ട്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ രാജ്യം വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button