InternationalLatest

ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകളുമായി ഖത്തർ

“Manju”

ദോ​ഹ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കുവാൻ് ഒരുങ്ങുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ പ്രശ്നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അ​സി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സാ​ലിം ജാ​ബി​ർ അ​ൽ ഹ​റ​മി പ​റ​ഞ്ഞു. ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂ​ട്ര​ൽ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അൽ ഹറാമി പറഞ്ഞു. പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഖത്തർ ആരംഭിച്ചിട്ടുണ്ട്, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ രാജ്യം വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞുഈ വർഷം അവസാനമാണ് ഫിഫ കപ്പ് ഖത്തറില്‍ നടക്കുന്നത്.

Related Articles

Back to top button