InternationalLatest

കാഠ്മണ്ഡുവില്‍ പാനി പൂരി വില്പന നിരോധിച്ചു

“Manju”

കോളറ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനി പൂരി വില്പന നിരോധിച്ചു. പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ലളിത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയില്‍ കോളറ കേസുകള്‍ ഉയരുന്നതിന്റെ ഭാഗമായാണ് നിരോധനം. നഗരത്തില്‍ പാനി പൂരി വില്പന പൂര്‍ണായി നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാഠ്മണ്ഡുവില്‍ 7 പേര്‍ക്കാണ് കോളറ പോസിറ്റീവായത്. ഏഴ് കേസുകളില്‍ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിസിലാണ് സ്ഥിരീകരിച്ചത്.

Related Articles

Back to top button