KasaragodKeralaLatest

ജില്ലയില്‍ ഭൂചലനം

“Manju”

കാസര്‍കോ‌ട്: കാസര്‍കോട് ജില്ലയിലെ പനത്തടിയിലെ കല്ലെപള്ളി, വെള്ളരിക്കുണ്ട് മേഖലകളിലാണ് ഇന്ന് രാവിലെ 7.45ന് വലിയ ശബ്ദത്തോടെ ഭൂചലനം ഉണ്ടായത്. നാല് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു. പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുല്ലിയയില്‍ നിന്നും 9.6 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 24 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും 46 കിലോമീറ്ററും തളിപ്പറമ്പ് നിന്നും 42 കിലോമീറ്ററും അകലെയാണ്.കുടകില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. വിള്ളലുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 25നും ഇത്തരത്തില്‍ കാസര്‍കോട് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Related Articles

Back to top button