InternationalLatest

മങ്കി പോക്സ് കൂടുന്നു, ലോകത്ത് 3,400 കേസുകള്‍

“Manju”

ജനീവ : ലോകത്ത് മങ്കി പോക്സ് കൂടുന്നതായി ലോകാരോഗ്യ സംഘടന. 3,400ല്‍ പരം കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ 1,310 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ രോഗത്തിനെതിരെ കടുത്ത ജാഗ്രത എടുത്തിട്ടുണ്ട്. മങ്കി പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രോഗ ലക്ഷണമുള്ളവരുമായി സമ്പര്‍ക്കമുള്ളവരെ തുടര്‍ച്ചയായി 21 ദിവസം വരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മങ്കി പോക്സ് വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. എന്നിരുന്നാലും രോഗം വ്യാപിക്കുന്നത് തടയുന്നതിനായി എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് അറിയിച്ചിരുന്നു. മങ്കി പോക്സ് ഉത്ഭവത്തില്‍ പ്രാദേശികവും അല്ലാത്തതുമായി രാജ്യങ്ങളെ വേര്‍തിരിക്കുന്ന പട്ടികയും ലോകാരോഗ‍്യ സംഘടന കുറച്ച്‌ ദിവസം മുമ്പ് ഒഴിവാക്കിയിരുന്നു.

 

Related Articles

Back to top button