Uncategorized

ഇഷ അംബാനി റിലയന്‍സ് റീട്ടെയില്‍ യൂണിറ്റിന്റെ ചെയര്‍പേഴ്സണ്‍

“Manju”

റിലയന്‍സ് റീട്ടെയിലിന് ഇനി പുതിയ ചെയര്‍പേഴ്സണെ നിയമിക്കാന്‍ സാധ്യത. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇഷ അംബാനിയെ റീട്ടെയില്‍ യൂണിറ്റിന്റെ ചെയര്‍പേഴ്സണായി നിയമിക്കും.ആകാശ് അംബാനിയുടെ സഹോദരിയാണ് ഇഷ അംബാനി.

യേല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് 30 കാരിയായ ഇഷ. പുതിയ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചത്. കൂടാതെ, ആകാശ് അംബാനിയെ റിലയന്‍സിന്റെ ടെലികോം യൂണിറ്റായ ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്. റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജിയോ എന്നിവ ഓയില്‍-ടു- ടെലികോം കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളാണ്.

Related Articles

Back to top button