InternationalLatest

യു.എ.ഇയില്‍ 1769 പേര്‍ക്ക് കോവിഡ്

“Manju”

ദുബൈ: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 1769 പേര്‍ക്ക്. 1674 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 17,515 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികള്‍ 9,44,022 ഉം രോഗമുക്തി 9,24,192 ഉം ആകെ മരണം 2315ഉം ആണ്.

രാജ്യത്ത് തുടര്‍ച്ചയായ 19ാം ദിവസമാണ് ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഫെബ്രുവരി 14നുശേഷം ഈ മാസം ഒമ്ബതിനാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,92,567 പേര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന 169.5 ദശലക്ഷം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button