IndiaLatest

ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ ഇന്ന്

“Manju”

മുംബൈ: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക്. സംസ്ഥാനത്ത് വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ്‌ ഷിന്‍ഡേ പ്രതികരിച്ചു.

 

Related Articles

Back to top button