KeralaLatest

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കാന്‍ എ.ജി ആന്‍ഡ് പി പ്രദം എന്ന കമ്ബനിയെ പെട്രോളിയം ആന്‍ഡ് നാച്ച്‌വറല്‍ ഗ്യാസ് റെഗുലേ​റ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സി​റ്റി ഗ്യാസ് വിതരണ സംവിധാനത്തിന് ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ച്‌വറല്‍ ഗ്യാസ് സ്​റ്റേഷനാണ് സ്ഥാപിക്കേണ്ടത്. ഇതിന് ഒരേക്കര്‍ സ്ഥലം വേണം. ഗ്യാസ് പൈപ്പ് ലൈനിനു സമീപമുള്ള സ്ഥലങ്ങളിലും പ്രധാന റോഡിനോട് ചേര്‍ന്നും സ്​റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ് പ്രായോഗികം. ചവറയില്‍ കെ.എം.എം.എല്ലിന്റെ കൈവശമുള്ള ഭൂമിയാണ് സ്​റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യം. ഭൂമി അനുവദിക്കുന്നതിന് കെ.എം.എം.എല്ലിനെ സമീപിച്ചിട്ടുണ്ടെന്നും സുജിത് വിജയന്‍ പിള്ളയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

Related Articles

Back to top button