IndiaLatest

അല്ലൂരി സീതാരാമ രാജുവിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

“Manju”

വിശാഖപട്ടണം : സ്വാതന്ത്ര്യസമരസേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയത്തിലുള്ള വെങ്കല പ്രതിമ ആന്ധ്ര പ്രദേശിലെ ഭീമവാരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. ജൂലൈ 4 ന് രാവിലെ 11നാണ് അനാച്ഛാദന ചടങ്ങ്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികളെയും അവരുടെ സംഭാവനകളെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പ്രതിമ അനാച്ഛാദനം. തുടര്‍ന്ന് 4.30 ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2022 ലെ ‘ഡിജിറ്റല്‍ ഇന്ത്യ വാര’ത്തിന് തുടക്കവും കുറിക്കും.

സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സാങ്കേതിക വിദ്യകള്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്ക് എത്തുന്നതിനുമായി ഡിജിറ്റല്‍ ഇന്ത്യ വാരത്തിന് പ്രധാനമന്ത്രി ഗാന്ധിനഗറില്‍ തുടക്കം കുറിക്കും. ഇന്ത്യന്‍ ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ‘ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി’യും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശബ്ദത്തിന്റെ സഹായത്തോടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്കളെ കണ്ടെത്തുന്നതിനും സംരക്ഷണം നല്‍കുന്നതിനും ‘ഡിജിറ്റല്‍ ഇന്ത്യ ജെനെസിസ്’ പദ്ധതിക്കും ആരംഭം കുറിക്കും.

Related Articles

Back to top button