LatestThiruvananthapuram

തൊഴില്‍ കോഡുകള്‍ നടപ്പാക്കാനൊരുങ്ങി

“Manju”

തിരുവനന്തപുരം: തൊഴില്‍ കോഡുകള്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ അന്തിമവിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക്‌ സംസ്ഥാനത്തും തൊഴില്‍ കോഡുകള്‍ നടപ്പാക്കാന്‍ വിജ്ഞാപനമിറക്കുമെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

തൊഴിലുകളെല്ലാം നൈപുണ്യം അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടുന്നതോടെ കുറഞ്ഞ വേതനം തുടരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ നയപരമായ തീരുമാനമെടുക്കേണ്ടിവരും. കരടുവിജ്ഞാപനത്തില്‍ തൊഴിലാളികളും തൊഴിലുടമകളുമൊക്കെ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ക്രോഡീകരിച്ചുവരികയാണ്.

അതിനൈപുണ്യം, നൈപുണ്യം, അര്‍ധനൈപുണ്യം, നൈപുണ്യമില്ലായ്മ എന്നിങ്ങനെ നാലാക്കിത്തിരിച്ച്‌ സംഘടിതമേഖലയിലെ തൊഴില്‍ക്രമീകരണം നടത്തണമെന്നാണ് തൊഴില്‍ കോഡിലെ വ്യവസ്ഥ. അതനുസരിച്ച്‌, നിലവിലെ 87 തൊഴില്‍മേഖലകള്‍ പുനഃക്രമീകരിക്കേണ്ടിവരും.

നിക്ഷേപസൗഹൃദാന്തരീക്ഷവും തൊഴില്‍വളര്‍ച്ചയും സാധ്യമാക്കുകയെന്നതാണ് കാഴ്ചപ്പാടെന്ന് തൊഴില്‍വകുപ്പ് വ്യക്തമാക്കി. തൊഴില്‍സംരംഭങ്ങള്‍ പരമാവധി നിലനിര്‍ത്തി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കും. തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. ഇനി വിവിധ മേഖലകളിലുള്ളവരുമായി ഒരിക്കല്‍ക്കൂടി വിശദമായ ചര്‍ച്ച നടത്തും. അതിന്റെകൂടി അടിസ്ഥാനത്തിലാവും അന്തിമവിജ്ഞാപനം

Related Articles

Back to top button