IndiaLatest

ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു

“Manju”

ബിഹാറില്‍ ബെല്‍വ റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. റക്‌സൗലില്‍ നിന്ന് നര്‍കാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.

എഞ്ചിനില്‍ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാല്‍ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

Related Articles

Back to top button