InternationalLatest

നിക്ഷേപകര്‍ തിരിച്ചുവന്നാല്‍ വിപണി കുതിക്കും

“Manju”

ലോക്ഡൗണ്‍ കാലത്തിന് ശേഷം വിദേശ നിക്ഷേപകര്‍ ഏറ്റവും ശക്തമായ ഓഹരി വില്‍പന നടത്തിയ മാസമാണ് കഴിഞ്ഞത്. ജൂണില്‍ 50,203 കോടി രൂപയുടെ ഓഹരി വില്‍പനയാണ് വിദേശികള്‍ നടത്തിയത്. എന്നിട്ടും വിപണി വളരെ ശക്തമായി പിടിച്ചുനിന്നു. സ്വദേശികളായ ചെറുകിട നിക്ഷേപകരും മ്യൂച്വല്‍ ഫണ്ട് കമ്പനികളും ഓരോ ഇടിവിലും ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് താങ്ങാവുന്നത്.ഈ വര്‍ഷം രണ്ടാം പകുതിയില്‍ വിപണി തിരിച്ചുകയറുമെന്നു തന്നെയാണ് പ്രതീക്ഷ.

വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരി വില്‍പന നടത്തുന്ന ഒമ്പതാമത്തെ മാസമാണ് ജൂണ്‍. 2020 മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നടത്തിയ 61,973 കോടി രൂപയുടെ ഓഹരി വില്‍പനയാണ് ഏറ്റവും വലുത്.സാമ്ബത്തിക മാന്ദ്യ സാധ്യതകള്‍, യു.എസില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്, പണപ്പെരുപ്പം, ഇന്ധന വില വര്‍ധന തുടങ്ങിയ കാരണങ്ങളാലാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ വില്‍പന ശക്തമാക്കിയത്. രൂപയുടെ മൂല്യമിടിയുന്നത് വില്‍പനക്ക് ആക്കം കൂട്ടാനെ സഹായിക്കൂ.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിദേശികള്‍ വില്‍പന തുടങ്ങിയത്. ഇതുവരെ 2.56 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റു. ഇന്ത്യക്ക് പുറമെ, ദക്ഷിണ കൊറിയ, തായ്‍വാന്‍, ഫിലിപ്പീന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലും വിദേശികളുടെ വില്‍പന ശക്തമാണ്. പലിശ നിരക്ക് കൂടുമ്ബോള്‍ ഓഹരി വിപണി വിട്ട് സുരക്ഷിതമായ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുക എന്നത് യു.എസ് നിക്ഷേപകരുടെ രീതിയാണ്. പലിശ നിരക്ക് വളരെ കുറഞ്ഞ കോവിഡ് കാലത്ത് അവര്‍ ഓഹരികളില്‍ നിക്ഷേപിച്ചതിനാലാണ് കഴിഞ്ഞ വര്‍ഷം വിപണി കുതിച്ചുയര്‍ന്നത്.

Related Articles

Back to top button