KeralaLatestWayanad

ഗുരുമഹിമ വയനാട് ഏരിയ ക്യാമ്പ് നടന്നു

“Manju”

 

സുൽത്താൻബത്തേരി : ശാന്തിഗിരി ആശ്രമത്തിന്റെ പെൺകുട്ടികളുടെ സാംസ്കാരിക കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയുടെ
വയനാട് ഏരിയ ഏകദിനക്യാമ്പ് ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ വച്ച് നടന്നു. ജൂലൈ 2 ന് നടന്ന ഏകദിന ക്യാമ്പിൽ ഏരിയ ഇൻചാർജ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പയ്യോളിയിൽ നിന്നുള്ള
ആത്മബന്ധുവായ സജീഷ് അയനിക്കാടിന്റെ കമ്മ്യൂണിക്കേറ്റീവ് സ്‌കിൽ ട്രെയിനിംഗും മൊട്ടിവേഷണൽ ക്ലാസും ഫ്രൂട്ട്സ് കാർവിങ് പ്രദർശനവും ഉണ്ടായിരുന്നു. രാജേഷ് മോഹന്റെ മെന്റലിസവും മാജിക്‌ പ്രദർശനവും നടന്നു. കൂടാതെ ‘സ്ത്രീസമത്വത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന വിഷയത്തിൽ സംവാദവും നടന്നു.

ക്യാമ്പിൽ വയനാട് ഏരിയയിൽ നിന്നും പ്ലസ്ടുവിന് ഉന്നതവിജയം നേടിയ എ.ബി.അംബുജയെ അനുമോദിച്ചു. ക്യാമ്പിന് ഗുരുമഹിമ കോർഡിനേറ്റർമാരായ സവിത സുനിൽ സ്വാഗതവും എ.പി.ഗുരുപുഷ്പം കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button