IndiaLatest

സിബിഎസ്‌ഇ പരീക്ഷാ ഫല പ്രഖ്യാപനം വൈകും

“Manju”

സിബിഎസ്‌ഇ പരീക്ഷാ ഫല പ്രഖ്യാപനം ഇനിയും വൈകും. രണ്ടാഴ്ചയെങ്കിലും വൈകുമെന്നാണ് സിബിഎസ്‌ഇ കേന്ദ്രം നല്‍കുന്ന സൂചന. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു. പത്താംക്ളാസ് ഫലപ്രഖ്യാപനം ജൂലായ് 4ന് ഉണ്ടാകുമെന്നായിരുന്നു സിബിഎസ്‌ഇയുടെ അറിയിപ്പ്. എന്നാല്‍ പരീക്ഷാ ഫലത്തിനായി കാത്തിരുന്ന കുട്ടികള്‍ക്ക് നിരാശപ്പെടേണ്ടിവുന്നു. ഇപ്പോള്‍ പത്താം ക്ളാസിനൊപ്പം പന്ത്രണ്ടാം ക്ലാസ് ഫലവും 10 മുതല്‍ 15 ദിവസത്തില്‍ കൂടുതല്‍ വൈകുമെന്നാണ് സിബിഎസ്.ഇ നല്‍കുന്ന വിവരം.

ഉത്തരക്കടലാസുകളുടെ വാല്വേഷന്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും, പല സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്ക് പട്ടിക സിബിഎസ്.ഇ കേന്ദ്രത്തില്‍ എത്താത്തതാണ് ഫലം വൈകാന്‍ കാരണമായി പറയുന്നത്. വെള്ളപ്പൊക്ക ദുരന്തം ഉണ്ടായ അസമില്‍ നിന്നടക്കം ഉത്തരക്കടലാസുകള്‍ എത്താനുണ്ട്. വിമാനമാര്‍ഗ്ഗം ഇവ എത്തിച്ച്‌ ഫല പ്രഖ്യാപനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് സിബിഎസ്‌ഇ അറിയിക്കുന്നത്.

Related Articles

Back to top button