IndiaLatest

അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു

“Manju”

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്രയ്‌ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരെ അനുവദിച്ചിരുന്നില്ല. ഒരു ഇടവേളയ്‌ക്ക് ശേഷം ഇക്കൊല്ലമാണ് വീണ്ടും ഇവിടേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്.

പഹല്‍ഗാമിലുള്ള നുവാന്‍ ബേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകരെ താമസിപ്പിച്ചിരിക്കുന്നത്. ആരേയും മുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല. ഗന്ദേര്‍ബല്‍ ജില്ലയിലുള്ള ബാല്‍തല്‍ ക്യാമ്പിലും തീര്‍ത്ഥാടകരെ താമസിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 30നാണ് ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച തീര്‍ത്ഥാടക സംഘത്തിലെ ആദ്യബാച്ച്‌ പഹല്‍ഗാം ബേസ്‌ക്യാമ്പിലെത്തി. ഈ വര്‍ഷം ഇതുവരെ 72,000ത്തോളം ഭക്തരാണ് അമര്‍നാഥില്‍ ദര്‍ശനം നടത്തിയത്. ഓഗസ്റ്റ് 11 വരെയാണ് ഭക്തര്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.

 

Related Articles

Back to top button