LatestThiruvananthapuram

താലൂക്കാശുപത്രിയില്‍ മരം കടപുഴകി; രണ്ട് കാറുകള്‍ തകര്‍ന്നു

“Manju”

തിരുവനന്തപുരം ;ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യില്‍ ആ​ഞ്ഞി​ലി മ​രം ക​ട​പു​ഴു​കി വീ​ണ് ര​ണ്ട് കാ​റു​ക​ള്‍ ത​ക​ര്‍ന്നു. കാ​റി​നു​ള്ളിലിരുന്നവര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. രാ​വി​ലെ​യോടെയായിരുന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ മോ​ര്‍ച്ച​റി​ക്ക്​ സ​മീ​പം നി​ന്ന പ​ഴ​ക്ക​മു​ള്ള ആ​ഞ്ഞി​ലി മ​രം ക​ട​പു​ഴു​കി വീ​ഴു​ക​യാ​യി​രു​ന്നു.

മോ​ര്‍ച്ച​റി​ക്ക്​ സ​മീ​പം പാ​ര്‍ക്ക്​ ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ഷ്യ​ന്‍ ഡോ. ​ഗ്ലാ​ഡി​സി​ന്റെ ഹോ​ണ്ട കാ​റും അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യാ​യ ജ​സ്റ്റി​ന്റെ മാ​രു​തി വാ​ഗ​ണ്‍ ആ​ര്‍ കാ​റു​മാ​ണ് ത​ക​ര്‍ന്ന​ത്. മ​ര​ത്തി​ന്റെ ശി​ഖ​ര​ങ്ങ​ള്‍ മ​റ്റ് മ​ര​ങ്ങ​ളി​ല്‍ ത​ട്ടി​യ ശ​ബ്​ദം ​കേ​ട്ട് കാറില്‍ ഉണ്ടായിരുന്ന സു​രേ​ന്ദ്ര​ന്‍ കാ​റ് തു​റ​ന്ന് പു​റ​ത്തേ​ക്കോ​ടി. നി​ര​വ​ധി മ​ര​ങ്ങ​ളി​ല്‍ ത​ട്ടി പ​തു​ക്കെ​യാ​ണ് ആ​ഞ്ഞി​ലി നി​ല​ത്ത് പ​തി​ച്ച​ത്. ചെ​റു ചി​ല്ല​ക​ള്‍ ത​ട്ടി നി​ല​ത്തു​വീ​ണ അ​ഞ്ചു​തെ​ങ്ങ് സു​രേ​ന്ദ്ര​ന്​ ചി​കി​ത്സ ന​ല്‍​കി.തുടര്‍ന്ന് സംഭവമറിഞ്ഞ് ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി കാ​റു​ക​ള്‍ പു​റ​ത്തെ​ടു​ത്തു. ര​ണ്ടു കാ​റു​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മോ​ര്‍​ച്ച​റി​ക്ക് സ​മീ​പ​ത്ത് ആ​ള്‍​ത്തി​ര​ക്കി​ല്ലാ​ത്തതിനാല്‍ വന്‍ ദുരന്തം ഒഴിഞ്ഞു

Related Articles

Back to top button