KeralaLatest

ആശ്രമം സന്ദർശിച്ചു

“Manju”

തിരുവനന്തപുരം : ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ബി.എ.പി.എസ്. സ്വാമി നാരായൺ സൻസ്ഥയിലെ സന്ന്യാസിമാരായ ദിവ്യ വൽസൽ സ്വാമി, വിമൽ മുനി സ്വാമി എന്നിവർ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ആശ്രമ കവാടത്തിൻ വച്ച് സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി ഇവരെ സ്വീകരിച്ചു. ബി.എ.പി.എസ്. ദക്ഷിണേന്ത്യ ചുമതല വഹിക്കുന്നവരാണ് ഇരുവരും. ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻ, രാജീവ് ദേവരാജ് എന്നിവരുമായി ആശയവിനിമയം നടത്തി. പ്രാർത്ഥനാലയം, പർണ്ണശാല, സഹകരണമന്ദിരം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സന്ന്യാസിമാർ തിരുവനന്തപുരത്തേക്ക് പോയി.

Related Articles

Back to top button