LatestThiruvananthapuram

ബിജെപി പോത്തൻകോട് മണ്ഡലം പദയാത്ര നടത്തി

“Manju”

പോത്തൻകോട്: തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബിജെപി പോത്തൻകോട് മണ്ഡലം പദയാത്ര നടത്തി.  മണ്ഡലം പ്രസിഡൻ്റ് പള്ളിപ്പുറം വിജയകുമാർ പദയാത്രയ്ക്ക് നേതൃത്വം നൽകി. കീഴാവൂരിൽ നിന്നും സമാരംഭിച്ച പദയാത്ര ബിജെപി ജില്ലാ ട്രഷർ എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ജംഗ്ഷനിൽ സമാപിച്ച പദയാത്രയുടെ സമാപന സമ്മേളനം  ജില്ലാ പ്രസിഡൻ്റ് വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.  മണ്ഡലം വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് തിരുമല അനിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് പള്ളിപ്പുറം വിജയകുമാർ, ജില്ലാ ട്രഷറർ എം. ബാലമുരളി, മഹിളാമോർച്ചാ  ജില്ലാ വൈസ് പ്രസിഡൻ്റ് സ്വപ്ന സുദർശൻ,  പോത്തൻകോട് ദിനേശ്, ചീരാണിക്കര ബിനു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button