IndiaLatest

അഴിമതിക്കാരനായ’ പൊലീസുകാരനെ കൈയ്യോടെ പിടികൂടി

“Manju”

ബെംഗളൂരുവിലെ അസിസ്റ്റസ്റ്റ് പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കയറി പ്ലാസ്റ്റിക് കസേര മോഷണം നടത്തി ജാപ്പനീസ് പൗര൯. കുറ്റകൃത്യം ചെയ്യുന്നതിന്റെ സെല്‍ഫിയെടുത്ത ഈ 31 വയസ്സുകാര൯ തൊണ്ടിമുതല്‍ തന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു. കര്‍ണാടക ഹൈക്കോടതി ഇപ്പോള്‍ കുറ്റക്കരാനല്ല എന്ന് കണ്ടെത്തിയ ഒരു കേസില്‍ അദ്ദേഹത്തോട് കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരനെ തുറന്നു കാട്ടാനാണ് താ൯ ഈ കൃത്യം ചെയ്തിരിക്കുന്നത് എന്നാണ് ജാപ്പനീസ് പൗരനായ ഹിറോതോകി തനാക്കയുടെ വിശദീകരണം. സംഭവത്തില്‍ അറസ്റ്റിലായ തനാക്കയെ കരുതല്‍ തടങ്കലിലേക്ക് മാറ്റി. വൈകാതെ ജപ്പാനിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.ഫെബ്രുവരി 28 നു മുന്‍പായി ഇന്ത്യ വിട്ടു പോകണമെന്ന് തനാക്കയോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു മറികടക്കാ൯ വേണ്ടിയാണ് ഇദ്ദേഹം മോഷണം നടത്തിയത്. മോഷണക്കുറ്റത്തിന് പൊലീസ് തന്നെ അറസ്റ്റ് ചെയ്താല്‍ രാജ്യം വിട്ട് പോകേണ്ടി വരില്ലല്ലോ എന്നായിരുന്നു ഈ യുവാവിന്റെ കണക്ക് കൂട്ടല്‍. 2019ലാണ് ഇംഗ്ലീഷ് ഭാഷാ പഠനാവശ്യാര്‍ത്ഥം തനാക എന്ന വിദ്യാര്‍ത്ഥി ബെംഗളുരുവിലെത്തുന്നത്. ഒരു വ്യാജ കേസില്‍ അകപ്പെട്ട തനാക്കയെ കോടതി വെറുതെ വിട്ടെങ്കിലും ഫോറിനേഴ്സ് റീജ്യണല്‍ ഓഫീസ് അധികൃതര്‍ ഇദ്ദേഹത്തോട് രാജ്യം വിട്ടു പോകാ൯ ആവശ്യപ്പെട്ടു. എന്നാല്‍ ആത്മാഭിമാനത്തോടെ മാത്രമേ ഇന്ത്യ വിട്ടു പോകുകയുള്ളൂ എന്നാണ് തനാക്കയുടെ വാദം. ജപ്പാനിലെ ഒരു റിട്ടയേഡ് പൊലീസുകാരന്റെ മകനായ ഈ യുവാവ് പൊലീസിനോട് തന്നെ അറസ്റ്റ് ചെയ്യാ൯ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതുവരെ പരാതി പോലും രേഖപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button