IndiaLatest

ഹെര്‍ബല്‍ സാപ‌്ലിംഗ് പ്ലാന്റേഷന്‍ സ്കൂള്‍ മൂവ്മെന്റ് ആരോഗ്യമന്ത്രി ശ്രീ എട്ടല രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു

“Manju”

ഹൈദരാബാദ് : ശാന്തിഗിരി ആശ്രമവും നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഹെര്‍ബല്‍ സാപ‌്ലിംഗ് പ്ലാന്റേഷന്‍ സ്കൂള്‍ മൂവ്മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 5ന് തെലുങ്കാന ആരോഗ്യമന്ത്രി ശ്രീ എട്ടല രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.  സാപ‌്ലിംഗ് മൂവ്മെന്റ് ഉത്ഘാടനം എന്‍ എം ഡി സി ചെയര്‍മാന്‍ ശ്രീ സുമിത്ത് ദേവ് നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമം റീജിയണൽ ഓഫീസ് ഇൻചാർജ്ജ് സ്വാമി പ്രണവ ശുദ്ധൻ ജ്ഞാന തപസ്വി  അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഓൺലൈനിലൂടെ സന്ദേശം നല്‍കി.

ഇതോടൊപ്പം അതിവിശിഷ്ടമായ ഔഷധ സസ്യങ്ങളും,അവയുടെ ഉപയോഗവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനായി തുടക്കത്തില്‍ 200 സ്കൂളുകളെ പങ്കടുപ്പിച്ച് കൊണ്ട് 10000പരം പൂര്‍ണ്ണമായി തയ്യാറാക്കിയ മണ്‍ചട്ടികള്‍ വീടുകളില്‍ എത്തിക്കും. ഇവയുടെ ഉപയോഗവും പരിചരണവും പരിചയപ്പെടുത്തുന്ന പത്മം എന്ന പുസ്തകവും കുട്ടികള്‍ക്ക് വിതരണം ചെയ്തു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എഴുതിയ ഗുരുവിന്റെ ജീവചരിത്രത്തിന്റെ തെലുങ്ക് പതിപ്പ് കുട്ടികള്‍ക്ക് നല്‍കും. ‘പത്മം’ പുസ്തകപ്രകാശവും തെലുങ്കാന ആരോഗ്യമന്ത്രി എട്ടല രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.

കാലെ യാദവ് എം‌എൽ‌എ, ചെവല്ല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡയറക്ടർ ശ്രീ. ചിന്നം റെഡ്ഡി (NITHM) എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. റീജിയണല്‍ മാനേജര്‍ ശ്രീ. പ്രമോദ് എസ് എച്ച് നന്ദി അറിയിച്ചു.

ഈ സംരംഭത്തിന്, യൂണിയന്‍ മിനിസ്റ്റര്‍ ഓഫ് ‍ഒയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് ധര്‍മ്മേന്ദ്ര പ്രധാന്‍, തെലുങ്കാന സംസ്ഥാന സ്പീക്കർ പൊച്ചാറാം ശ്രീനിവാസൻ, തെലുങ്കാന ടൂറിസം യുവജന സ്പോർട്സ് മിനിസ്റ്റർ ശ്രീനിവാസ് ഗൌഡ്, ഡയക്ടര്‍മാരായ ശ്രീ പി. കെ. സത്യപതി (പ്രൊഡക്ഷൻ), ശ്രീ അമിതവ മുഖർജി, (ഫിനാൻസ്), ശ്രീ അലോക് കുമാർ മേത്ത, ഡയറക്ടർ (വാണിജ്യ), ശ്രീ സോംനാഥ് നന്ദി (ടെക്നിക്കൽ) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ലോകം മൊത്തം വാക്സിനേഷൻ എന്ന പ്രക്രിയയിലേക്ക് കടന്നിരിക്കുന്നു. ഇതിന്റെ സാങ്കേതിക, പാർശ്വഫലങ്ങളെക്കുറിച്ച് പൂർണമായ പഠനം ലഭ്യമായിട്ടില്ല. കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പടയാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിനേഷൻ നല്‍കുന്നത് ശാശ്വത പരിഹാരമല്ല. ഭാവിയില്‍ ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ള വൈറസിനും ബാക്ടീരിയ്ക്കും എതിരെയുള്ള ഒരു രക്ഷാകവചം എന്നത് ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കുകയെന്നതാണ്. ഇതിനായി വരും തലമുറയ്ക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഹെര്‍ബല്‍ സാപ‌്ലിംഗ് പ്ലാന്റേഷന്‍ സ്കൂള്‍ മൂവ്മെന്റിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button