KeralaLatest

നിറവ്യത്യാസമുള്ള അരി കളയരുത്; സ്കൂളുകൾക്ക് നിർദേശം

“Manju”

 

പെരിന്തൽമണ്ണ: അരിയിലെ ‘പോഷകാംശങ്ങൾ’ പെറുക്കിക്കളയരുതെന്ന് സ്കൂളുകൾക്ക് ഭക്ഷ്യവകുപ്പ് നിർദേശം നൽകി. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഉച്ചഭക്ഷണത്തിന് വിവിധ പോഷകങ്ങൾ അടങ്ങിയ പ്രത്യേക അരി (ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യാൻ എത്തിയപ്പോൾ സ്കൂളിലെ അധികൃതർ മോശം അരിയാണെന്ന് അവകാശപ്പെട്ട് നിറം മങ്ങിയ അരി പെറുക്കികളയുന്നത് ശ്രദ്ധയിൽ പെട്ടത്.
എന്നാൽ, അത് അരിയിലെ നിറവ്യത്യാസമല്ലെന്നും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. ഈ നിറവ്യത്യാസം പല സ്കൂളുകളിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനാൽ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്‍റെ ചുമതലയുള്ള അധ്യാപകർക്ക് പ്രത്യേക പരിശീലനവും ബോധവൽക്കരണവും നൽകാനും സപ്ലൈകോയും എഫ്സിഐയും പദ്ധതിയിടുന്നുണ്ട്.
കുട്ടികളിലെ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മുരടിപ്പ്, വിളർച്ച, പഠന വൈകല്യങ്ങൾ മുതലായവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോർട്ടിഫൈഡ് അരി നൽകുന്നത്. ഇതോടൊപ്പം അങ്കണവാടികളിലേക്ക് പോഷകങ്ങൾ അടങ്ങിയ അരി വിതരണവും ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button