InternationalLatest

സമ്മര്‍ ക്യാമ്പിന് തിരിതെളിഞ്ഞു

“Manju”

മനാമ: ബഹ്റൈന്‍ കേരളീയസമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തിരിതെളിഞ്ഞു. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ട്രഷറര്‍ ആഷ്‌ലി കുര്യന്‍, ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ മനോഹരം പാവറട്ടി, കണ്‍വീനര്‍ ഷീജ വീരമണി, ജോ. കണ്‍വീനര്‍ ബിനിത ജിയോ തുടങ്ങിയവര്‍ പങ്കെടുത്തു. ആഗസ്റ്റ് 19ന് സമാപിക്കുന്ന വിധമാണ് ഈ വര്‍ഷത്തെ ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിക്കൂസ് ശിവനും രാജേശ്വരി ശിവനുമാണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.

Related Articles

Back to top button