IndiaLatest

എ.കെ.ആന്റണിയുടെ മകന്‍ അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക്

“Manju”

ന്യൂഡല്‍ഹി: ‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും’: അച്ഛനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചപ്പോള്‍ മകന്‍ രോഷാകുലനായത് മൂന്നു വര്‍ഷം മുമ്ബായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലടക്കം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സഖ്യങ്ങള്‍ ഇല്ലാതാക്കിയത് എ.കെ.ആന്റണിയാണെന്ന ആരോപണങ്ങള്‍ പറന്നുനടന്നപ്പോള്‍ ചുട്ട മറുപടി നല്‍കിയത് മകന്‍ അജിത് പോള്‍ ആന്റണിയാണ്. ആ മകന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.
രാഹുല്‍ പ്രിയങ്ക ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റാണ് അജിത് പോള്‍ ആന്റണിയുടെ രംഗപ്രവേശം. സംഘടനയുടെ ദക്ഷിണേന്ത്യയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് രാഹുല്‍ പ്രിയങ്ക ഗാന്ധി സേന നേതാവ് ജഗദീഷ് ശര്‍മ്മ ട്വീറ്റ് ചെയ്തു.

Related Articles

Back to top button