InternationalLatest

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം

“Manju”

ന്യൂഡല്‍ഹി: യുദ്ധവിമാനം പറത്തി അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. യുദ്ധവിമാനം അതിര്‍ത്തിക്കരുകില്‍കൂടി പറത്തി ചൈന. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നാണ് ചൈനീസ് യുദ്ധവിമാനം പറന്നത്. എന്നാല്‍, ഏത് ദിവസമാണ് ചൈനീസ് പ്രകോപനമുണ്ടായതെന്ന വിവരം പ്രതിരോധവകുപ്പ് പറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം അവസാനം പുലര്‍ച്ചെ നാലുമണിയോടെയാണ് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പ്രത്യക്ഷപ്പെട്ടത്.

മേഖലയില്‍ ചൈനീസ് വ്യോമസേന വന്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. S 400 പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും ഈ അഭ്യാസത്തില്‍ ചൈന ഉപയോഗിച്ചിരുന്നു. യുദ്ധവിമാനം തന്നെയാണെന്ന് മനസ്സിലാക്കിയതോടെ ജാഗ്രതയും കരുതലും കടുപ്പിച്ചു. റഡാറുകളില്‍ ചൈനീസ് പോര്‍വിമാനത്തിന്റെ സാന്നിധ്യം സ്വീകരിച്ചതോടെ ഇന്ത്യന്‍ വ്യോമസേനയും പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.

യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ മാര്‍ഗ്ഗങ്ങളും തയ്യാറാക്കി. ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ യുദ്ധവിമാനം ചൈനീസ് അതിര്‍ത്തിയിലേക്ക് മടങ്ങി. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള ചൈനീസ് യുദ്ധവിമാനത്തിന്റെ നീക്കത്തെ അതീവ ഗൗരവത്തോടെ എടുത്ത ഇന്ത്യ, ഇതിനകം വിഷയം ചൈനീസ് ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം.

Related Articles

Back to top button