EntertainmentLatest

ചിയാന്‍ സുഖമായിരിക്കുന്നുവെന്ന് മകന്‍ ധ്രുവ് വിക്രം

“Manju”

ചെന്നൈ: നടന്‍ വിക്രത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ ധ്രുവ് വിക്രം. അച്ഛന് ഹൃദയാഘാതം ഉണ്ടായിട്ടില്ല എന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തങ്ങളെ വേദനപ്പിക്കുന്നുവെന്നും മകന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയൂടെ വ്യക്തമാക്കി.ചിയാന്‍ വിക്രം ഇപ്പോള്‍ സുഖമായി ഇരിക്കുന്നുവെന്നും ധ്രുവ് പറ‍ഞ്ഞു.ഈ സമയത്ത് കുടുംബത്തിന് സ്വകാര്യത ആവശ്യമാണ്.
ഒരു ദിവസത്തിനുള്ളില്‍ അദ്ദേഹം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകാന്‍ സാധ്യതയുണ്ടെന്നും മകന്‍ പറഞ്ഞു. നെഞ്ച് വേദനയെ തുടര്‍ന്ന് ഉച്ചയോടെയാണ് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിച്ചത്. പുറത്ത് വന്ന വാര്‍ത്തകള്‍ ഹൃദയാഘാതമായിരുന്നു എന്നതാണ്. തുടര്‍ന്ന് ആരാധകരും സിനിമ പ്രേമികളും പ്രാര്‍ത്ഥനകളുമായി രം​ഗത്ത് വന്നിരുന്നു.പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനിന്റെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരിക്കെയാണ് വേദന അനുഭവപ്പെട്ടത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ പ്രാര്‍ത്ഥനകളോടെ ഹാഷ് ടാ​ഗുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ​’ഗെറ്റ് വെല്‍ സൂണ്‍ ചിയാന്‍’ എന്ന ഹാഷ് ടാ​ഗാണ് ട്വിറ്ററില്‍ വൈറലായത്.

Related Articles

Back to top button