EntertainmentKeralaLatest

പുഴയിലൂടെ ചങ്ങാടം തുഴഞ്ഞ് മോഹന്‍ലാല്‍

“Manju”

സാഹസിക രം​ഗങ്ങളിലൂടെ എന്നും ആരാധകരെ അമ്ബരപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍.
ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുത്തിയൊലിക്കുന്ന പുഴയില്‍ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ വിഡിയോ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
തൊടുപുഴയാറിലൂടെയാണ് മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്നത്. മുണ്ടുടുത്ത് തലയില്‍ കെട്ടും കെട്ടി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലും മറ്റും വൈറലായിക്കൊണ്ടിരിക്കുകയാണ് വിഡിയോ.

Related Articles

Back to top button