InternationalLatest

കേരളത്തിന് മുന്നറിയിപ്പ്

“Manju”

ന്യൂഡല്‍ഹി: ഭരണപ്രതിസന്ധി കാരണം ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച്‌ തമിഴ്‌നാടിനും കേരളത്തിനും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും അഭയാര്‍ത്ഥികള്‍ വരുംദിവസങ്ങളില്‍ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കയില്‍ നിന്നുളള അഭയാര്‍ത്ഥികളെ സ്വീകരിക്കുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.

Related Articles

Back to top button