IndiaLatest

യാത്രക്കാരന്റെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

“Manju”

റെയില്‍വേ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ വിലപ്പെട്ട ഒരു മണിക്കൂര്‍ സമയം. കഴിഞ്ഞ മാര്‍ച്ച്‌ 6ന് മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട പരശുറാം എക്സ്പ്രസിലാണ് സംഭവം നടന്നത്. നിലമ്പൂര്‍ സ്വദേശി ഷിബു എബ്രഹാം എന്ന യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വീഴ്ച വരുത്തിയ 2 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്തിരിക്കുകയാണ് റെയില്‍വേ. തിരുവല്ലയിലേക്ക് പോകാനായി ഷൊര്‍ണൂരില്‍ നിന്നാണ് ഷിബു ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കൃത്യ സമയത്ത് 3.15ന് ഏറ്റുമാനൂരെത്തി. ഒരു മിനിറ്റു മാത്രമാണു ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ട്രെയിന്‍ പോകുന്നില്ല. ടിടിഇയോട് അന്വേഷിച്ചപ്പോള്‍ പിടിച്ചിടാനുള്ള കാരണം അദ്ദേഹത്തിനുമറിയില്ല.

റെയില്‍വേ കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി മുന്‍ അംഗം കൂടിയായ ഷിജു തിരുവനന്തപുരം ഡിവിഷനല്‍ സീനിയര്‍ ഓപ്പറേറ്റിങ് മാനേജരെ വിളിച്ചു വിവരം ധരിപ്പിച്ചു. കാര്യം അന്വേഷിച്ച ശേഷം ഉദ്യോഗസ്ഥന്‍ തിരിച്ചു വിളിച്ചപ്പോഴാണ് റെയില്‍വെയ്ക്ക് സംഭവിച്ച പിഴവ് മനസിലാകുന്നത്.മറ്റൊരു ട്രെയിന്‍ കടന്നുപോകുന്നതിനായി അടുത്ത സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസ് കുറച്ചു സമയം പിടിച്ചിടേണ്ടിയിരുന്നു. എന്നാല്‍ ഡിവിഷനല്‍ കണ്‍ട്രോള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഒരു സ്റ്റേഷന്‍ മുന്‍പേ ട്രെയിന്‍ പിടിച്ചിട്ടു. പിഴവിനെതിരെ നടപടി ആവശ്യപ്പെട്ടു തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ ഡിവിഷനല്‍ ഓപ്പറേറ്റിങ് മാനേജര്‍ വൈ.സെല്‍വിനു ഷിബു പരാതി നല്‍കി. കുറ്റക്കാരായ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കാണിച്ചു ഷിജുവിന് ഇന്നലെ മറുപടി ലഭിച്ചു. എന്നാല്‍, എന്തു നടപടിയെന്നു വ്യക്തമാക്കിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ടു നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണു ട്രെയിനിലെ മറ്റ് യാത്രക്കാര്‍.

Related Articles

Back to top button