KeralaLatest

കെ ഫോണ്‍: ആദ്യഘട്ടത്തില്‍ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍

“Manju”

തിരുവനന്തപുരം; കെ ഫോണില്‍ ആദ്യഘട്ടത്തില്‍ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ലഭ്യമാക്കും. 26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബി.പി.എല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബി.പി.എല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നതെന്നും വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്നും കെ.എസ്‌..ടി..എല്‍ എം.ഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

ബി.എസ്‌.എന്‍.എല്ലാണ്‌ ബാന്‍ഡ്‌ വിഡ്‌ത്‌ നല്‍കുക. കെ ഫോണ്‍ നേരിട്ട്‌ സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ ലൈസന്‍സ്‌ ഉടന്‍ ലഭ്യമാകും. കെ ഫോണിന്റെ നടത്തിപ്പ്‌ സാധ്യതകളെക്കുറിച്ച്‌ പഠിക്കാന്‍ ചിഫ്‌ സെക്രട്ടറി ഡോ. വി.പി ജോയ്‌ അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ധന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ആര്‍.കെ സിങ്‌, ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഐ.ടി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിന്‍ഹ, കേരള സ്‌റ്റേറ്റ്‌ ഐ.ടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ എം.ഡി ഡോ. സന്തോഷ്‌ ബാബു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്‌ എന്നിവര്‍ അംഗങ്ങളാണ്‌.

Related Articles

Back to top button