KeralaLatest

ദുരിതത്തിന് അറുതി വരുത്തി സുരേഷ് ഗോപി

“Manju”

കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ സജിത്തിന് വീട്ടിലേക്കുള്ള വഴി ഒരുങ്ങുന്നു. വീട്ടിലേക്ക് പോകാന്‍ സ്വന്തമായി വഴി ഇല്ലാത്തതിനാല്‍ സജിത്തിനെ സഹോദരി ഷൈനി എടുത്തു കൊണ്ടു പോകുന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നിരുന്നു.തുടര്‍ന്ന് വിഷയത്തില്‍ സുരേഷ്‌ഗോപി ഇടപെടുകയും, സജിത്തിന് വീട്ടിലേക്ക് പോകാന്‍ വഴി വാങ്ങി നല്‍കുകയുമായിരുന്നു.ആശുപത്രിയിലേക്കും മറ്റും പോകാന്‍ സജിത്തിനെ തോളിലേറ്റിയാണ് ഷൈനി കൊണ്ടു പോയിരുന്നത്. റോഡ് ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ ഇതുവഴി കടന്നു ചെന്നിരുന്നില്ല. തുടര്‍ന്നാണ് സുരേഷ് ഗോപി ഈ വിഷയത്തില്‍ ഇടപെട്ടത്.

Related Articles

Back to top button