KeralaLatest

ചമ്പക്കുളം ചു​ണ്ട​ന് രാ​ജ​പ്ര​മു​ഖ​ന്‍ ട്രോ​ഫി

“Manju”

ആലപ്പുഴ : പോ​ലീ​സു​കാ​രു​ടെ കൈ​ക്ക​രു​ത്തി​ല്‍ ചമ്പക്കുളം ചു​ണ്ട​ന് രാ​ജ​പ്ര​മു​ഖ​ന്‍ ട്രോ​ഫി. ര​ണ്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ന്ന ചമ്പക്കുളം മൂ​ലം​വ​ള​ളം​ക​ളി​യു​ടെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ല്‍ കേ​ര​ളാ പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ചമ്പക്കുളം ചു​ണ്ട​ന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

എം.​സി. കു​ഞ്ഞ​പ്പ​നാ​യി​രു​ന്നു ചമ്പക്കുളം ചുണ്ടന്റെ ക്യാ​പ്റ്റ​ന്‍. ബി​ജോ​മോ​ന്‍ ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​നാ​ണ് ര​ണ്ടാം സ്ഥാ​നം. കാ​രി​ച്ചാ​ല്‍ ബോ​ട്ട് ക്ല​ബി​ന്റെ ജോ​ര്‍​ജ് ബൈ​ജു ക്യാ​പ്റ്റ​നാ​യ കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍ മൂ​ന്നാം സ്ഥാ​നം നേ​ടി. ഹീ​റ്റ്സ് മ​ല്‍​സ​ര​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്‍​ത​ള്ള​പ്പെ​ട്ട ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ല്‍ വാ​രി​യേ​ഴ്സ് ബോ​ട്ട് ക്ല​ബി​ന്റെ വീ​യ​പു​രം ചു​ണ്ട​ന്‍ ഒ​ന്നാ​മ​താ​യും പാ​യി​പ്പാ​ട് ബോ​ട്ട് ക്ല​ബി​ന്റെ ആ​യാ​പ​റ​മ്പ് പാ​ണ്ടി ര​ണ്ടാ​മ​താ​യും ഫി​നി​ഷ് ചെ​യ്തു. ചു​ണ്ടന്‍ ​വ​ള്ള​ങ്ങ​ളു​ടെ സെ​ക്ക​ന്‍റ് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ല്‍ യു​ബി​സി കൈ​ന​ക​രി തു​ഴ​ഞ്ഞ ജ​വ​ഹ​ര്‍ താ​യ​ങ്ക​രി ആ​ദ്യം ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് ക​ട​ന്നു.

Related Articles

Back to top button