IndiaLatest

ഇന്ധനവില കുറയ്ക്കാന്‍ തീരുമാനം

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറയുക. ഇന്ധവിലയിലെ മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111 രൂപയും ഡീസലിന് 97 രൂപയുമാണ് വില.

സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 6000 കോടി രൂപയുടെ കുറവ് വരുമെങ്കിലും പണപ്പെരുപ്പം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് വിലക്കുറവ് പ്രഖ്യാപിച്ചകൊണ്ട് ഷിന്ദേ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായാണ് ശിവസേനബിജെപി സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഇന്ധനവില കുറച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Related Articles

Check Also
Close
Back to top button