Uncategorized

കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററുകൾ നടന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

“Manju”

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററുകൾ നടന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.

പാലക്കാട് ജില്ലാ കളക്ടറും ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറും ഇത് സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ നടപടി.

ആരോഗ്യമേഖലയിൽ നമ്പർ വൺ ആണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുരുഗള ഊരിലെ അയ്യപ്പനാണ് ഈ ദുരവസ്ഥയുണ്ടായത്. കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ലാത്തതിനാൽ ആംബുലൻസിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പന് നാല് കിലോമീറ്റർ ദൂരം വീട്ടിലേക്ക് നടക്കേണ്ടി വന്നത്.

Related Articles

Back to top button