KannurKeralaLatest

കെ.കെ.രമയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധം

എം.എം.മണിയുടെ കോലം കത്തിച്ചു

“Manju”

വടകര: കെ.കെ രമ എംഎല്‍എയെ നിയമസഭയില്‍ അധിക്ഷേപിച്ച സിപിഎം നേതാവ് എം.എം.മണിക്കെതിരെ ആര്‍എംപിഐ പ്രതിഷേധം. ഓര്‍ക്കാട്ടേരിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ എം.എം.മണിയുടെ കോലം കത്തിച്ചു. ഏരിയാ സെക്രട്ടറി ടി.കെ.സിബി, കെ.കെ.സദാശിവന്‍, കെ.കെ. ജയന്‍, ടി.പിമിനിക എന്നിവര്‍ നേതൃത്വം നല്‍കി.

വടകരയിലും പ്രതിഷേധം നടന്നു. പ്രതിഷേധ പ്രകടനത്തിന് എ.പി ഷാജിത്ത്, പി.എം വിനു, യൂനുസ് ആവിക്കൽ, അനസ്, മുനീർ സേവന, സോഷിമ.എൻ, ഇ.കെ പ്രദീപ് കുമാർ, ആസാദ് സിങ്ങ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എം.എം മണിയുടെ കോലം കത്തിച്ചു.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button