KeralaLatest

നവപൂജിതം ആര്‍ട്സ് & കള്‍ച്ചര്‍ ആലോചനായോഗം നടന്നു.

“Manju”

തിരുവനന്തപുരം : 2022 ന് സെപ്തംബര് ‍1 ന് സമാഗതമാകുന്ന നവപൂജിതം 96 നോടനുബന്ധിച്ച് നടത്തേണ്ടുന്ന കാര്യപരിപാടികളെക്കുറിച്ച് ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആലോചന യോഗം ഇന്ന് നടന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നവപൂജിതം സത്സംഗങ്ങൾ സംഘടിപ്പിക്കുന്നതിന് ഈ യോഗത്തില്‍ തീരുമാനമെടുത്തു. ഓഗസ്റ്റ് 28ന് ചന്ദിരൂര്‍ ജന്മഗൃഹത്തിലും, തിരുവനന്തപുരം സിറ്റിയില്‍  ഓഗസ്റ്റ് 31 നും  സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ടീയ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ആര്‍ട്സ് & കള്‍ച്ചര്‍ ഇൻചാര്‍ജ് ആദരണീയ സ്വാമി ജന നന്മ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ആര്‍ട്സ് & കള്‍ച്ചര്‍ റ്റി.എസ്. സോമനാഥൻ, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ റ്റി.കെ.ഉണ്ണികൃഷ്ണപ്രസാദ്, ആലപ്പുഴ ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ജി.രവീന്ദൻ, ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button