IndiaLatest

കോവിഡ് വാക്‌സിനേഷില്‍ 200 കോടി പിന്നിട്ട് ഇന്ത്യ

“Manju”

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ലുകൂടി. കോവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങള്‍ കൊണ്ടാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്.ആകെ കുത്തിവച്ചതില്‍ 71 ശതമാനവും ഗ്രാമീണ മേഖലയിലാണെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 18 മാസങ്ങള്‍ കൊണ്ടാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്.ആകെ കുത്തിവച്ചതില്‍ 71 ശതമാനവും ഗ്രാമീണ മേഖലയിലാണെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളിലാണ്. ഇന്നലെ 20,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 2,689 കേസുകളുടെ വര്‍ധനയുണ്ടായി.
നിലവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 4,37,50,599 ആയി ഉയര്‍ന്നു. 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,25,709 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.47 ശതമാനം

Related Articles

Back to top button