IndiaLatest

ബസ് നര്‍മദ നദിയിലേക്ക് വീണ് 13 പേര്‍ മരിച്ചു

“Manju”

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്ക് വീണ് 13 പേര്‍ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം പേര്‍ ബസില്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെ ആയിരുന്നു അപകടം. മഹാരാഷ്‌ട്രയിലേക്ക് പോവുകയായിരുന്ന ബസ് റോഡില്‍ നിന്ന് തെന്നിമാറി കാലഘട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് വീഴുകയായിരുന്നു.

ഇന്‍ഡോറില്‍ നിന്ന് പുണെയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണമായി നദിയില്‍ മുങ്ങിയ നിലയിലായിരുന്നു. ബസ് നദിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. നദിയില്‍ നല്ല ഒഴുക്ക് ഉള്ളതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.

 

Related Articles

Back to top button