IndiaLatest

‘പാര്‍ലമെന്റില്‍ തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തണം’

“Manju”

ഡല്‍ഹി ;വര്‍ഷകാല സമ്മേളനത്തില്‍ നിയമനിര്‍മ്മാതാക്കള്‍ തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തണമെന്ന് പ്രധാനമന്ത്രി. മണ്‍സൂണ്‍ സമ്മേളനം വളരെ പ്രാധാന്യമുള്ളതാണ്. വിവിധ വിഷയത്തില്‍ ആഴത്തിലുള്ളതും ആരോഗ്യപരവുമായ സംവാദം നടത്തണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു.

ഈ സമ്മേളനം പൂര്‍ണ്ണമായി ഉപയോഗിക്കണമെന്ന് പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ‘ആസാദി കാ അമൃത് മഹോത്സവ്കാലഘട്ടമാണിത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നതിനാല്‍ മണ്‍സൂണ്‍ സെഷനും പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ തീരുമാനിക്കാനുള്ള പ്രമേയം ഉണ്ടാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷത്തെ പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. “ഈ സെഷന്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഡല്‍ഹിയില്‍ മഴ പെയ്യാന്‍ തുടങ്ങി. അപ്പോഴും പുറത്തെ ചൂട് കുറയുന്നില്ല, ഉള്ളിലെ ചൂട് കുറയുമോ ഇല്ലയോ എന്നറിയില്ല” – മോദി പറഞ്ഞു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ എംപിമാരും വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

Related Articles

Back to top button